വയോധികയെ കാട്ടുപന്നി ആക്രമിച്ചു

കൊല്ലം: കടയ്ക്കലിൽ വയോധികയെ കാട്ടുപന്നി ആക്രമിച്ചു. കടയ്ക്കൽ കുമ്മിൾ സ്വദേശി ശാന്തയ്ക്കാണ് പരിക്കേറ്റത്. കൈക്ക് ആണ് പരിക്കേറ്റത് . വീടിനു സമീപം തുണി കഴുകുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്. ശാന്തയെ ബന്ധുക്കൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.