കോഴിക്കോട് കാട്ടുപന്നി ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഉള്ള്യേരിയില്‍ കാട്ടുപന്നിയുടെ ആക്രമണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുത്തഞ്ചേരിയിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥന്‍ ചേരിയയില്‍ ശ്രീധരന്‍, ശ്രീഹരിയില്‍ ബാലന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.
വീട്ടില്‍ നിന്നും പാല്‍ വാങ്ങാനായി പോവുന്നതിനിടെയാണ് ശ്രീധരനെയും ബാലകൃഷ്ണനെയും കാട്ടുപന്നി ആക്രമിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രീധരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്. പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ജനങ്ങളെ ആക്രമിച്ച സംഭവം ആദ്യമാണെന്ന് വാര്‍ഡ് അംഗം സി അജിത വ്യക്തമാക്കി.