പ്രതികരണങ്ങളെ ആർക്കാണുപേടി! പുസ്തകം പ്രകാശനം ചെയ്തു.

കോഴിക്കോട് : മാധ്യമരംഗത്തും അധ്യാപന മേഖലയിലും പ്രവർത്തിക്കുകയും ഇപ്പോൾ സഹകരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്‌ത . വി കെ സിബിയുടെ പ്രതികരണങ്ങളെ ആർക്കാണുപേടി! എന്ന പുസ്തകം പ്രകാശനം ചെയ്തു. 2025 ജനുവരി 21ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ചാവറ കൾച്ചറൽ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ സുനിൽകുമാർ സ്വാഗതവും, എം മനോജ് (എഡിറ്റർ, ന്യൂസ് കേരള) അധ്യക്ഷതയും വഹിച്ചു . ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ സിഎംഐ പുസ്‌തകപ്രകാശനം നിർവഹിച്ചു. പ്രൊഫ. സന്തോഷ് വള്ളിക്കാട്ട് (എഴുത്തുകാരൻ, പ്രഭാഷകൻ) പുസ്തകം ഏറ്റുവാങ്ങി. ജ്യോതിപ്രകാശ് പുസ്തകം പരിചയപ്പെടുത്തി. പി ജെ മാത്യുസ് (ഡെപ്യൂട്ടി മാനേജർ സർക്കുലേഷൻ, മലയാള മനോരമ, കണ്ണൂർ) ഡോ. പി പി പ്രമോദ് കുമാർ (അസി.ഡയറക്‌ടർ, കേരള ആരോഗ്യവകുപ്പ്), ഇ പി മുഹമ്മദ് (പ്രസിഡൻ്റ്, കാലിക്കറ്റ് പ്രസ് ക്ലബ്), സി അയ്യപ്പൻ (മുൻ ഡെപ്യൂട്ടി ഡയറക്‌ടർ, ഐ ആന്റ് പി ആർ ഡി)
പ്രൊഫ. സെയ്‌തലവി, പി സി ജോസഫ് (പ്രിൻസിപ്പൽ, എംഇഎസ് കൈതപ്പൊയിൽ), ജയതിലകൻ (ബ്യൂറോ ചീഫ്, ദീപിക ദിനപത്രം), മുജീബ് റഹ്മാൻ (പബ്ലിഷർ) എന്നിവർ ആശംസ അർപ്പിച്ചു. വി കെ സിബി (ഗ്രന്ഥകാരൻ) മറുപടിയും പറഞ്ഞു