പാലക്കാട് : ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശീല വീഴും. ഒന്നര മാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് അവസാനമാകുന്നത്.
അവസാന വട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. വൈകിട്ട് ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുക. ഉച്ചക്ക് ശേഷം സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിൽ മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശമുണ്ടാകും.
കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറി, സിപിഐഎം ഉയര്‍ത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകല്‍ച്ച, സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം എന്നിങ്ങനെ വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടന്‍ പ്രചാരണ നാളുകള്‍ മറ്റ് രണ്ട് ഉപതെരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതല്‍ മാധ്യമശ്രദ്ധയും ആകര്‍ഷിച്ചു.
ഒപ്പം വോട്ടര്‍ പട്ടികയിലെ വ്യാജന്മാരെ കണ്ടെത്തിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ഇന്ന് സിപിഐഎം അറിയിച്ചു.യുഡിഎഫ് സ്ഥാനാ൪ത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻറെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് നിന്ന് തുടങ്ങും.
എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ റോഡ്ഷോ വൈകീട്ട് നാലിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നുമാണ് തുടങ്ങുക.