ദില്ലി മുഖ്യമന്ത്രി ആരാകും? സത്യപ്രതിജ്ഞ വ്യാഴാഴ്ച

ദില്ലി: ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് വെച്ച് നടക്കും. കൂടാതെ നിയമസഭാ കക്ഷി യോഗം ബുധനാഴ്ച വൈകീട്ട് ചേരും. ബിജെപി ഇന്ന് ചേർന്ന യോഗത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുൺ ചുഗിനും, വിനോദ് താവടെയ്ക്കും നൽകി. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, വനിതാ നേതാക്കളായ രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയിൽ ഉള്ളത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ചേരാനിരുന്ന നിയമസഭാ കക്ഷി യോഗം മാറ്റിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ വിമർശനം തുടരുകയാണ്. അതുപോലെ എഎപി. ബിജെപി എംഎൽഎമാരെ മോദിക്ക് വിശ്വാസമില്ലെന്ന് കാവൽ മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി.