ഇനി എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളിലും വാട്ട്‌സ് അപ്പ് ലഭ്യമാകില്ലെന്ന് മെറ്റ
കോഴിക്കോട്: 2025 മുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ലഭിക്കില്ലെന്ന് മെറ്റാ അറിയിച്ചു. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് പിന്നിലുമുളള ആന്‍ഡ്രോയിഡ് ഡിവൈസുകളിലാണ് വാട്ട്‌സ്ആപ്പ് സപ്പോര്‍ട്ട് അവസാനിക്കുന്നത്. ഇതോടെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഫോണിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതായി വരും. പഴയ ഡിവൈസുകളിലെ ഹാര്‍ഡ്വെയറിന് ആപ്പിലേക്ക് വരുന്ന പുതിയ ഫീച്ചറുകളെ പിന്തുണയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഈ മോഡലുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യം വാട്ട്സ്ആപ്പ് മെറ്റാ എഐയ്ക്കുള്ള പിന്തുണ ചേര്‍ത്തതും പിന്നീട് നിരവധി അനുബന്ധ സവിശേഷതകളുള്ള എഐ ഫീച്ചറുകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ഇവ പ്രവര്‍ത്തന രഹിതമായിരുന്നു.
വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന മോഡലുകള്‍
സാംസങ് ഗാലക്‌സി എസ്3
സാംസങ് ഗാലക്‌സി നോട്ട് 2
സാംസങ് ഗാലക്‌സി എസ്4 മിനി
മോട്ടോറോള മോട്ടോ ജി
മോട്ടോറോള റേസര്‍ എച്ച്ഡി
മോട്ടോ ഇ 2014
എച്ച്ടിസി വണ്‍ എക്‌സ്
എച്ച്ടിസി വണ്‍ എക്‌സ് +
എച്ച്ടിസി ഡിസയര്‍ 500
എച്ച്ടിസി ഡിസയര്‍ 601
എല്‍ജി ഒപ്ടിമസ് ജി
എല്‍ജി നെക്‌സസ് 4
എല്‍ജി ജി 2 മിനി
സോണി എക്‌സ്പീരിയ
സോണി എക്‌സ്പീരിയ ടി
സോണി എക്‌സ്പീരിയ എസ്പി
സോണി എക്‌സ്പീരിയ വി
മുന്‍പ് ഐഒഎസ് 15.1 അല്ലെങ്കില്‍ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. ഐഫോണ്‍ 5 എസ്, ഐഫോണ്‍ 6,ഐഫോണ്‍ 6 പ്ലസ് എന്നിവയിലാണ് ഇതോടെ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായത്.