x
NE WS KE RA LA
Kerala Politics

യു ഡി എഫിന് വെൽഫെയർ പാർട്ടി പിന്തുണ ; പിഡിപിയുടെയും ഹിന്ദുമഹാസഭയുടെയും പിന്തുണ എൽഡിഎഫിന്

യു ഡി എഫിന് വെൽഫെയർ പാർട്ടി പിന്തുണ ; പിഡിപിയുടെയും ഹിന്ദുമഹാസഭയുടെയും പിന്തുണ എൽഡിഎഫിന്
  • PublishedJune 10, 2025

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച്‌ വെൽഫെയർ പാർട്ടി. കൂടാതെ ഇടതുമുന്നണിക്ക് നൽകിവരുന്ന പിന്തുണ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും തുടരുമെന്ന് പിഡിപി വ്യക്തമാക്കി .

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിലമ്പൂരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുസർക്കാരിനെതിരായ വിധിയെഴുത്താകണമെന്നും അദ്ദേഹം പറഞ്ഞു .

ആഭ്യന്തരവകുപ്പിലും പോലീസിലും നടക്കുന്ന ജനവിരുദ്ധതയും സംഘപരിവാർ പ്രീണനവും ഭരണമുന്നണിയുടെ ഭാഗമായിരുന്ന മുൻ എംഎൽഎ പി.വി. അൻവർ തുറന്നുപറഞ്ഞിടത്തുനിന്നാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പുതന്നെ ഉണ്ടാകുന്നത് അദ്ദേഹം വ്യക്തമാക്കി.

അതുപോലെ വർഗീയ ഫാസിസത്തിനെതിരേയും സാമ്രാജ്യത്വത്തിനെതിരേയും ശക്തമായ നിലപാട് എക്കാലവും സ്വീകരിച്ചുവരുന്ന ഇടതുമുന്നണിക്കൊപ്പം ചേർന്നുനിൽക്കാനാണ്‌ പിഡിപിക്ക്‌ ആശയപരമായി കൂടുതൽ കഴിയുന്നതെന്ന് വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ. എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി ഇടതുമുന്നണിയോടൊപ്പം പിഡിപി ഫലപ്രദമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പിഡിപി നിലമ്പൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *