‘നമ്മൾ ഒരൊറ്റ ടീമാണ്’ ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിന്റെ പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തതിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. നമ്മൾ ഒരൊറ്റ ടീമാണെന്നും ,ഐക്യമുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. അപ്പോൾ അതിരുകളില്ലാതെ നാം കരുത്തരാകും എന്നുമായിരുന്നു സമൂഹമാധ്യമങ്ങളിൽ സച്ചിന്റെ പ്രതികരണം. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് രാവിലെ 1.44 ഓടെയാണ് ഇന്ത്യ തിരിച്ചടിച്ചത്.1971 ലെ ആക്രമണത്തിന് ശേഷം കര, നാവിക, വ്യോമ സേനകൾ സംയുക്തമായി നടത്തിയ ആക്രമണം ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു.ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒൻപത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. പഹല്‍ഗാമിലെ താഴ്‌വരയില്‍ കണ്‍മുന്നില്‍ രക്തം പൊടിഞ്ഞ് ജീവന്‍വെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ തോരാത്ത കണ്ണീരിനുള്ള , ഭർത്താക്കന്മാരെ നഷ്ടപ്പെട്ട അവർക്കുള്ള ആദരമായാണീ ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയത്.