ഒന്നാണ് നമ്മൾ; എഫ് ഡി സിഎ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നു.

കോഴിക്കോട് :എല്ലാവരും സ്നേഹിക്കുന്ന കേരളം, സാമൂഹ്യ സൌഹ്യദം ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാനം എന്ന തനിമ അതിവേഗം നഷ്ടപ്പെടുകയാണ്. ഈ പശ്ചാത്തലത്തിൽ എഫ്ഡിസിഎ(ഫോറം ഫോർ ഡെമോക്രസി ആന്റ് കമ്മ്യൂണൽ അമിറ്റി) ‘ഒന്നാണ് നമ്മൾ’ എന്ന തലക്കെട്ടിൽ ഒരു പ്രചരണ പരിപാടി സംഘടിപ്പിക്കുന്നു.
മെയ് 1 വ്യാഴം വൈകിട്ട് 4.30 ന് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രഗത്ഭ മനുഷ്യാവകാശ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഹർഷ് മന്ദർ മുഖ്യാതിഥിയാകും. കവി സച്ചിദാനന്ദൻ, കൽപറ്റ നാരായണൻ, ഡോ കെ എസ് മാധവൻ, പി മുജീബുറഹ്മാൻ, ഒ അബ്ദുറഹ്മാൻ, ഡോ പി പോക്കർ, അംബിക മറുവാക്ക്, ബാബുരാജ് ഭഗവതി എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ടി.കെ ഹുസൈൻ
(ഓർഗനൈസിംഗ് സെക്രട്ടറി, എഫ് ഡി സിഎ) , അംബിക മറുവാക്ക് (സെക്രട്ടറി എഫ് ഡി സിഎ), അഡ്വ. പി.എ പൗമൻ (സെക്രട്ടറി, എഫ് ഡി സിഎ), നൗഷാദ് സി.എ (എഫ് ഡി സിഎ) എന്നിവർ പങ്കെടുത്തു.