വയനാട് പുനരധിവാസം : കേന്ദ്ര സഹായം ലഭിച്ചത് വളരെ വൈകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : മുണ്ടക്കൈ ചൂരൽമല കേന്ദ്ര സഹായം, ദുരന്തത്തെ തുടർന്നു 2000 കോടിയുടെ ഗ്രാന്റ് ആണ് ചോദിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു . ഗ്രാന്റ് അല്ല ലഭിച്ചത്. കാപക്സ് സ്കീം അനുസരിച്ചു വായ്പയാണ് അനുവദിച്ചിരിക്കുന്നത്. വായ്പ പെട്ടെന്ന് ചിലവഴിക്കുകയും വേണം. ഇത് തന്നെ വൈകി എന്നതാണ് യാഥാർഥ്യമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം അനുവദിച്ചിരിക്കുന്നത്. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ഈ സാമ്പത്തിക വർഷം തന്നെ പണം ചിലവഴിക്കണം എന്നത് വെല്ലുവിളിയാണെന്നും . പ്രയോഗികമായി എങ്ങനെ നടപ്പിലാക്കാം എന്നത് ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ഒന്നര മാസം കൊണ്ടു ചിലവഴിക്കുക അപ്രായോഗികമാണ്. അത് കേന്ദ്രത്തെ അറിയിക്കുമെന്നും ധനമന്ത്രി അറിയിച്ചു.