x
NE WS KE RA LA
Kerala Politics

വയനാട് ഉരുൾപൊട്ടൽ : പുനരധിവാസത്തിൽ 2 ബി അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും

വയനാട് ഉരുൾപൊട്ടൽ : പുനരധിവാസത്തിൽ 2 ബി അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും
  • PublishedMarch 18, 2025

വയനാട്: വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിൽ 2 ബി യുടെ അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും. ഈ ലിസ്റ്റിൽ പരാതി നൽകിയ 30 പേരെ കൂടി ഉൾപ്പെടുത്താൻ സാധ്യതയുള്ളതിനാൽ. ടൗൺഷിപ്പിന് അർഹരായ ദുരന്തബാധിതരുടെ എണ്ണം 430 ആയേക്കും. അതേ സമയം, 7 സെൻറ് ഭൂമിയും വീടും അല്ലെങ്കിൽ 15 ലക്ഷം എന്ന പാക്കേജിനോട് ദുരന്തബാധിതർ എതിർപ്പ് തുടരുകയാണ്. ഇതുവരെ സമ്മതപത്രം നൽകിയത് 51 പേർ മാത്രമാണെന്ന് അധികൃതർ പറഞ്ഞു. 2 B ലിസ്റ്റിൽ 238 പരാതികളാണ് ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *