വയനാട്: ഉരുൾപ്പൊട്ടൽ പുനരധിവാസത്തിനുള്ള അവസാന 2ബി അന്തിമ പട്ടികയും പ്രസിദ്ധീകരിച്ചു. ആകെ 73 വീടുകൾ ആണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നോ ഗോ സോണിന് 50 മീ പരിധിയിൽ ഉള്ള ഒറ്റപ്പെട്ട വീടുകൾ ആണ് 2ബി യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാർഡ് പത്തിൽ 19, പതിനൊന്നിൽ 38, പന്ത്രണ്ടിൽ 16 വീടുകളും ഉണ്ട്. 238 അപ്പീൽ ലഭിച്ചെങ്കിലും 3 എണ്ണം മാത്രമാണ് അംഗീകരിച്ചത്. ആശാ വർക്കറായ ഷൈജയെയും പന്ത്രണ്ടാം വാർഡിലെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഷൈജയെ ഒഴിവാക്കിയത് വാർത്തയായിരുന്നു. ഇതോടെ 3 ലിസ്റ്റുകളിലും ആയി ആകെ ഗുണഭോക്താക്കളുടെ എണ്ണം 417 ആയി മാറി.
Recent Comments
No comments to show.
Popular Posts
February 4, 2026
കാന്‍സര്‍ ചികിത്സയില്‍ ഇമ്യൂണോതെറാപ്പിയുടെ പ്രാധാന്യം
February 2, 2026
സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം
February 2, 2026