x
NE WS KE RA LA
Uncategorized

വയനാട് ഭൂമി ഏറ്റെടുക്കൽ: ഹാരിസൺ മലയാളം നൽകിയ അപ്പീലിനെതിരെ സി പി എം പ്രതിഷേധം

വയനാട് ഭൂമി ഏറ്റെടുക്കൽ: ഹാരിസൺ മലയാളം നൽകിയ അപ്പീലിനെതിരെ സി പി എം പ്രതിഷേധം
  • PublishedJanuary 15, 2025

കൽപ്പറ്റ : വയനാട് ദുരന്ത പുനരധിവാസത്തിനായി തങ്ങളുടെ കൈവശമുളള ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം ലിമിറ്റഡ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിൽ പ്രതിഷേധിക്കാൻ ഒരുങ്ങി സിപിഎം. സംഭവത്തിൽ സിപിഎം വയനാട് ചുണ്ടയിലെ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും. ഭൂമി ഏറ്റെടുക്കൽ നടപടി ഹാരിസൺ മലയാളം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഭൂമി സർക്കാരിന് കൈമാറാൻ നിർദേശിച്ചുളള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹാരിസൺ മലയാളം കോടതിയിൽ ആവശ്യപ്പെടുക. തങ്ങളുടെ കൈവശമുളള ഭൂമി ദീർഘകാലത്തേക്ക് കൈമാറണമെന്ന ഉത്തരവ് നിയമവിരുദ്ധമെന്നാണ് പ്രധാന വാദം. മാത്രവുമല്ല കോടതി നിർദേശിച്ച നഷ്ടപരിഹാരം നൽകാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും ഹ‍ർജിയിൽ പറയുന്നു . നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു നേരത്തെയുള്ള കോടതി വിധി പറഞ്ഞത്. സർക്കാർ ഔദ്യോഗിക ആശയവിനിമയം നടത്തുന്നില്ലെന്നും എച്ച് എം എല്ലിന് പരാതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *