x
NE WS KE RA LA
Kerala Latest Updates

വയനാട് ദൂരന്തം : മേപ്പാടിയിൽ അദാലത്ത്

വയനാട് ദൂരന്തം : മേപ്പാടിയിൽ അദാലത്ത്
  • PublishedAugust 16, 2024

കൽപറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പുകള്‍ക്കായി 12 കൗണ്ടറുകളായി പ്രവര്‍ത്തിക്കും.അതേസമയം വിലങ്ങാട് ഉരുള്‍ പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും രേഖകള്‍ വീണ്ടെടുക്കാനുളള അദാലത്തും ഇന്ന് നടക്കും. രാവിലെ പത്ത് മണി മുതല്‍ സെന്റ് ജോര്‍ജ് ഹൈ സ്‌കൂളില്‍ വെച്ചാണ് അദാലത്ത് നടക്കുക. വിവിധ വകുപ്പകള്‍ക്കായി 12 കൗണ്ടറുകളായാണ് അദാലത്തില്‍ ഉണ്ടാവുക. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ ലീഡ് ബാങ്ക് പ്രതിനിധികളും അദാലത്തില്‍ പങ്കെടുക്കും.

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കും. ഇരയായവര്‍ക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ദുരന്ത പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ജസ്റ്റിസ് ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്റ്റിസ് വിഎം ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *