x
NE WS KE RA LA
Kerala

വാർഡ് വിഭജനം അശാസ്ത്രീയം :യു ഡി എഫ് മാർച്ച് നടത്തി

വാർഡ് വിഭജനം അശാസ്ത്രീയം :യു ഡി എഫ് മാർച്ച് നടത്തി
  • PublishedJune 4, 2025

കുന്ദമംഗലം : അശാസ്ത്രീയമായും രാഷ്ട്രീയ പ്രേരിതമായും ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ വിഭജിച്ച ഇടത് സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ
യു ഡി എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക്
ബഹുജന പ്രതിഷേധ മാർച്ച് നടത്തി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം എ റസാഖ് ഉദ്ഘാടനം ചെയ്തു. എം പി കേളുക്കുട്ടി അധ്യക്ഷത വഹിച്ചു.
കെ മൂസ മൗലവി,
ഡി സി സി സെക്രട്ടറി ദിനേഷ് പെരുമണ്ണ, വിനോദ് പടനിലം, അബ്ദു റഹിമാൻ ഇടക്കു നി,
എൻ പി ഹംസ, ഒ. ഉസൈൻ , എ കെ ഷൗക്കത്തലി, എം ബാബുമോൻ, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *