x
NE WS KE RA LA
Kerala Politics

വഖഫ് സ്വത്ത് വിഷയം : ഇവിടെ ഭരിക്കുന്നത് പിണറായി, ഒരാൾക്കും കുടി ഒഴിയേണ്ടി വരില്ല; പി. ജയരാജൻ

വഖഫ് സ്വത്ത് വിഷയം : ഇവിടെ ഭരിക്കുന്നത് പിണറായി, ഒരാൾക്കും കുടി ഒഴിയേണ്ടി വരില്ല; പി. ജയരാജൻ
  • PublishedDecember 13, 2024

തിരുവനന്തപുരം: വഖഫ് സ്വത്ത് ഇസ്ലാം മതപ്രകാരം പടച്ചോൻെറ സ്വത്താണെന്നും ഈ സ്വത്താണ് ലീഗുകാർ വിറ്റ് പണമാക്കിയതെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടം ഭരിക്കുന്നത് പിണറായി വിജയനാണ്. ഒരാൾക്കും കുടി ഒഴിയേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും. വഖഫ് ഭൂമിയുടെ പേരിൽ സംരക്ഷകരായി ആർഎസ്എസ്, ബിജെപിക്കാർ ഇറങ്ങിയിട്ടുണ്ട്. മുനമ്പം വിഷയം വർഗീയ വൽക്കരിക്കാൻ ബിജെപിയും ലീഗും ചേർന്ന് ശ്രമിക്കുകയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

ഖഫ് സ്വത്ത് ലീഗിൻ്റെ ജില്ലാ കമ്മിറ്റിക്ക് തുച്ഛമായ വിലക്ക് വിറ്റുവെന്നും. ഈ സ്വത്തുക്കൾ കണ്ടെത്താനാണ് വി.എസ്. സർക്കാർ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. മുനമ്പത്ത് ഭൂമി കൈവശമുളവർ പറയുന്നത് ഈ ഭൂമി പണം കൊടുത്തു വാങ്ങി എന്നാണ്, വഖഫ് ഭൂമി അങ്ങനെ പണം കൊടുത്തു വാങ്ങാൻ പറ്റില്ലെന്നും പി ജയരാജൻ പറഞ്ഞു.

സിപിഎം വിരുദ്ധർ സർക്കാരിനും പാർട്ടിക്കുമെതിരെ സമ്മേളനത്തിൻ്റെ ഘട്ടത്തിലാണ് വിരുദ്ധർ ഇത്തരം നുണ പ്രചരണങ്ങൾ നടത്തുന്നത്. ഇതിന് മുമ്പും ഇത്തരം പ്രചരങ്ങൾ നടത്തിയിട്ടുണ്ടെന്നും. കമ്മ്യൂണിസ്റ്റുകാർ എല്ലാ കാലത്തും കേട്ടിട്ടുള്ള അപവാദ പ്രചരണങ്ങളുടെ തുടർച്ചയാണിത്. സിപിഎമ്മിൽ വിമർശനങ്ങൾ ഉണ്ടാകും, നയങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാൻ അത്തരം വിമർശനങ്ങൾ വേണം. കൂടുതൽ ശക്തിയോടെ ഉരുകി തിളങ്ങി സിപിഎം വരുമെന്നും ജയരാജൻ വ്യക്തമാക്കി .

പോരായ്മകൾ കണ്ടെത്തി കൂടുതൽ കരുത്തോടെ പാർട്ടി മുന്നോട്ട് പോകും. രക്തസാക്ഷിത്വവും വിമർശനങ്ങളും എല്ലാമാണ് പാർട്ടിക്ക് കരുത്തേകുന്നത്. ഹിന്ദുക്കൾ എല്ലാം ഒരുമിക്കണം എന്നാണ് രാജ്യം ഭരിക്കുന്ന പാർട്ടി പറയുന്നത്. ബി.ജെ.പിക്ക് ഉള്ളിൽ നടക്കുന്നത് പടവാൾ ഭരണമാണെന്ന് ജയരാജൻ പരിഹസിച്ചു. വയനാട്ടിൽ വന്ന് പ്രധാനമന്ത്രി കുഞ്ഞിനോട് കാണിച്ച സ്നേഹ പ്രകടനം കണ്ടപ്പോൾ ദാ രക്ഷകൻ വന്നു എന്ന തോന്നലുണ്ടായി പലർക്കും. എന്നാൽ മോദി വന്ന് പോയി 100 ദിവസം കഴിഞ്ഞിട്ടും ചില്ലി കാശ് കേന്ദ്രം കേരളത്തിന് തന്നിട്ടില്ല. വയനാടിന്‍റെ കാര്യത്തിൽ ശ്വാസം മുട്ടിപ്പിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. മഴക്കെടുതിയുണ്ടായ തമിഴ്നാടിനും ഹരിയാനക്കും കേന്ദ്രം സഹായം നൽകി, എന്നാൽ കേരളത്തിന് സഹായമില്ല. അതിന് കാരണം ഇവിടെ കമ്യൂണിസ്റ്റ് ഭരണമായതുകൊണ്ട് മാത്രമാണെന്ന് പി ജയരാജൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *