വഖഫ് ബിൽ : ഇന്ന് രാജ്യ സഭയിൽ
ഡല്‍ഹി: വഖഫ് ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി സമുദായിക നേതൃത്വത്തിലെ ഒരു വിഭാഗവുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തി. വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ് പുതിയ വഖഫ് ബില്‍. നാല്‍പ്പതോളം ഭേദഗതികള്‍ ആകും നിലവിലുള്ള വഖഫ് നിയമങ്ങളില്‍ വരിക.ഭേദഗതികള്‍ക്ക് കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കിയിരുന്നു. ഏതു ഭൂമിയും വഖഫ് ഭൂമിയാണെന്ന് അവകാശവാദം ഉന്നയിച്ച് കണ്ടുകെട്ടാനുള്ള അധികാരങ്ങള്‍ പുതിയ നിയമം വന്നാല്‍ നഷ്ടമാകും. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വഖഫ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി, വഖഫ് ബോര്‍ഡിന് കൊണ്ടുവന്ന അധിക അവകാശങ്ങള്‍ പുതിയ ഭേദഗതികളോടെ ഇല്ലാതാവും.
വഖഫ് ബോര്‍ഡ് ഏതെങ്കിലും ഭൂമിയില്‍ അധികാരം ഉന്നയിച്ചാല്‍ അത് അനുവദിക്കുന്നതിന് മുൻപായി നിര്‍ബന്ധമായും പരിശോധനകളുണ്ടാകും. കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന ബോര്‍ഡുകളിലും സ്ത്രീ പ്രാതിനിധ്യം നിര്‍ബന്ധമാക്കുന്ന വ്യവസ്ഥയും പുതിയ ബില്ലിലുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും വഖഫ് വസ്തുക്കളുടെ മേല്‍ നിരീക്ഷണ അധികാരം.