വഖഫ് ഭേദഗതി; മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ച് കോടതി

ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജിയിൽ കേന്ദ്രത്തിന് സമയപരിധി നൽകി സുപ്രീംകോടതി.കൂടാതെ വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരുമെന്നും. വഖഫ് ബോർഡുകളിലേക്ക് നിയമനം നടത്തില്ലെന്നും കേന്ദ്രം സുപ്രീംകോടതിയിൽ ഉറപ്പ് നൽകി. രേഖാമൂലം മറുപടി നൽകാൻ കേന്ദ്രത്തിന് ഏഴ് ദിവസം സമയമാണ് അനുവദിച്ചിരിക്കുന്നത്. അതുപോലെ നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.
വിശദമായ വാദം കേൾക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. അടുത്ത വാദം കേൾക്കുമ്പോൾ കോടതിയിൽ 5 റിട്ട് ഹർജിക്കാർ മാത്രമേ ഹാജരാകാവൂ. മറ്റുള്ളവ അപേക്ഷകളായി പരിഗണിക്കും അല്ലെങ്കിൽ തീർപ്പാക്കിയതായി കണക്കാക്കും. കേന്ദ്ര, സംസ്ഥാന, വഖഫ് ബോർഡുകളും 7 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും. നിർദ്ദേശങ്ങൾക്കും ഇടക്കാല ഉത്തരവുകൾക്കും മാത്രമായിരിക്കും അടുത്ത ദിവസത്തെ വാദം കേൾക്കൽ എന്ന് സുപ്രീംകോടതി അറിയിച്ചു. നിയമത്തിൽ ചില പോസിറ്റീവ് കാര്യങ്ങൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.