x
NE WS KE RA LA
Uncategorized

വഖഫ് ഭേദഗതി ബിൽ; പാസാക്കാനുള്ള നടപടികളിലേക്ക് കേന്ദ്രം, ജെപിസി റിപ്പോർട്ട് ഇന്ന് സ്പീക്കർക്ക് സമർപ്പിക്കും

വഖഫ് ഭേദഗതി ബിൽ; പാസാക്കാനുള്ള നടപടികളിലേക്ക് കേന്ദ്രം, ജെപിസി റിപ്പോർട്ട് ഇന്ന് സ്പീക്കർക്ക് സമർപ്പിക്കും
  • PublishedJanuary 30, 2025

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിൽ ജെപിസി റിപ്പോർട്ട് ഇന്ന് ലോക്സഭ സ്പീക്കർക്ക് സമർപ്പിക്കും. ഒപ്പം വരുന്ന ബജറ്റ് സമ്മേളനത്തിൽ ബിൽ പാസാക്കാനുള്ള നടപടികളിലേക്കും കേന്ദ്രം കടക്കും. എന്നാൽ വഖഫ് ബിൽ റിപ്പോർട്ടിലെ ഭിന്നാഭിപ്രായം സംയുക്ത പാർലമെൻററി കമ്മിറ്റിയെ ഒൻപത് പ്രതിപക്ഷ എംപിമാർ അറിയിച്ചിരുന്നു .

മതസ്വാതന്ത്ര്യവും മൗലികാവകാശവും ലംഘിക്കുന്ന വഖഫ് ഉന്മൂലന ബില്ലാണിത്. 231 പേജുകളുള്ള വിയോജനക്കുറിപ്പാണ് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി നൽകിയിരിക്കുന്നത്. ബില്ലിനും റിപ്പോർട്ടിനും ഇന്നലെ രാവിലെ ചേർന്ന ജെപിസി അംഗീകാരം നൽകി എംപിമാർ പറഞ്ഞു

അതുപോലെ മുനമ്പം വഖഫ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും‌ സമര്‍പ്പിക്കാനുളള സമയം ഇന്ന് അവസാനിക്കും. വിഷയത്തില്‍ മൂന്ന് സിറ്റിങ്ങുകളാണ് ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത്.
വിഷയത്തിൽ വഖഫ് ബോര്‍ഡ്, വഖഫ് സംരക്ഷണ സമിതി, ഫറൂഖ് കോളജ് അധികൃതര്‍, മുനമ്പം സമരസമിതി തുടങ്ങി വിവിധ കക്ഷികളുമായി വിശദമായ വാദമാണ് നടന്നത്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുള്‍പ്പെടെ സമര്‍പ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് ഫെബ്രുവരി അവസാനം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *