ദില്ലിയിൽ വോട്ടെടുപ്പ് തുടങ്ങി; പ്രതീക്ഷയോടെ സ്ഥാനാർത്ഥികൾ

ദില്ലി: പ്രചാരണ ചൂടിനൊടുവിൽ ദില്ലിയിലെ ജനത ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ദില്ലിയിലുള്ളത്.
ഇന്ന് രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിച്ചു. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. പ്രധാന പാര്‍ട്ടികളെല്ലാം. കൂടാതെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ദില്ലിയിൽ സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ദില്ലിയിൽ വിന്യസിച്ചിരിക്കുകയാണ്. ശനിയാഴ്ച വോട്ടെണ്ണൽ നടക്കും.