x
NE WS KE RA LA
Kerala Politics

വിഴിഞ്ഞം : അവകാശ തർക്കം ; ഉമ്മൻ ചാണ്ടിയുടെ നിയമ സഭ പ്രസംഗം പോസ്റ്റിട്ട് പ്രതിപക്ഷ നേതാവ്

വിഴിഞ്ഞം : അവകാശ തർക്കം ; ഉമ്മൻ ചാണ്ടിയുടെ നിയമ സഭ പ്രസംഗം പോസ്റ്റിട്ട് പ്രതിപക്ഷ നേതാവ്
  • PublishedMay 2, 2025

തിരുവനന്തപുരം: ഇന്ന് കമ്മീഷൻ ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേർന്നുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഉമ്മൻ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉഅദ്ദേഹം ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണെന്നും . വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഉമ്മൻചാണ്ടിയുടെ വീഡിയോ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *