കോഴിക്കോട്: വിർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനിൽ നിന്നും പണം തട്ടി. സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ 83 കാരന് 8.80ലക്ഷം രൂപ നഷ്ടമായി. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് പണം തട്ടിയത്. മുംബൈയിൽ മുൻപ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത, എലത്തൂരിൽ താമസിക്കുന്ന വയോധികനിൽ നിന്നാണ് പണം തട്ടിയിരിക്കുന്നത്. മുംബൈയിൽ ജോലി ചെയ്ത സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന് പറഞ്ഞായിരുന്നു ഫോണിൽ വയോധികനെ തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. കേസിന്റെ ആവശ്യത്തിന് ബാങ്ക് രേഖകൾ അയച്ചു നൽകാനും ആവശ്യപ്പെടുകയും. രേഖകൾ കൈക്കലാക്കിയ സംഘം പണം അപഹരിക്കുകയായിരുന്നു. അതുപോലെ തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് എലത്തൂർ പൊലീസ് പറഞ്ഞു.
Recent Posts
- ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി; ആറ് പേർക്ക് ദാരുണാന്ത്യം
- ശോഭ സുരേന്ദ്രന്റെ വീടിന് പരിസരത്ത് പൊട്ടിയത് പടക്കം; മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ
- അവാർഡ് തുകയുടെ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എം.എ. ബേബി
- സേവനം നൽകാതെയാണ് പണം കൈപറ്റിയതെന്ന മൊഴി വീണ നൽകിയിട്ടില്ല; പി എ മുഹമ്മദ് റിയാസ്
- ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; മൂന്ന് തൊഴിലാളികൾ മരിച്ചു
Recent Comments
No comments to show.