x
NE WS KE RA LA
Kerala

കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്;അച്ഛനെതിരെ പോലീസ് കേസെടുത്തു

കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്;അച്ഛനെതിരെ പോലീസ് കേസെടുത്തു
  • PublishedMay 24, 2025

ചെറുപുഴ (കണ്ണൂര്‍): കണ്ണൂര്‍ ചെറുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അച്ഛനെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തില്‍ അച്ഛന്‍ ജോസിനെ കസ്റ്റഡിയില്‍ എടുത്തു.

കുട്ടികളെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും കത്തിയെടുത്ത് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ വെള്ളിയാഴ്ച രാത്രിയോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ചെറുപുഴ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ജോസാണ് ഒമ്പതും എട്ടും വയസുകാരായ കുട്ടികളെ മര്‍ദിച്ചത്. വാക്കത്തി കൊണ്ട് കുട്ടിയെ വെട്ടാന്‍ ഓങ്ങുന്നതും തല്ലല്ലേ എന്ന് നിലവിളിച്ച് കുട്ടി കൈകൂപ്പി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി ജോസിനെതിരേകേസെടുത്തത്. കുട്ടികള്‍ രണ്ടുപേരും തിരുമേനി എസ്എന്‍ഡിപി എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ശനിയാഴ്ച രാവിലെ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി

Leave a Reply

Your email address will not be published. Required fields are marked *