കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന 11 ഗ്രാം കഞ്ചാവുമായി വെഞ്ഞാറമൂട് സ്വദേശി പിടിയിൽ. തോട്ടരികത്ത് വീട്ടിൽ അൻസാർ (39) നെയാണ് ടൗൺ പൊലീസ് പിടികൂടിയിരിക്കുന്നത്. 21 ന് ടൗൺ പൊലീസിന്റെ പെട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിന് സമീപം വെച്ച് പൊലീസിനെ കണ്ട് പരിഭ്രമിച്ച് ഓടിപ്പോവാൻ ശ്രമിച്ച പ്രതിയെ ദേഹപരിശോധന നടത്തിയപ്പോൾ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക്ക് കവറിൽ നിന്ന് പൊലീസ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് ഐമാരായ ശ്രീസിത, കിരൺ, സി പി ഒ ഉല്ലാസ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Recent Posts
Recent Comments
No comments to show.