x
NE WS KE RA LA
Kerala Politics

മലപ്പുറത്തേക്കുറിച്ച് വെള്ളാപ്പള്ളിയുടെ പ്രസ്ഥാവന : അവജ്ഞയോടെ തള്ളണമെന്ന് സമസ്ത

മലപ്പുറത്തേക്കുറിച്ച് വെള്ളാപ്പള്ളിയുടെ പ്രസ്ഥാവന : അവജ്ഞയോടെ തള്ളണമെന്ന് സമസ്ത
  • PublishedApril 7, 2025

മലപ്പുറം: മലപ്പുറത്തെ കുറിച്ചുള്ള വിദ്വേഷ പരാമർശങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മലപ്പുറം ജില്ലയിൽ ആർക്കും നിർഭയമായി എപ്പോൾ വേണമെങ്കിലും സഞ്ചരിക്കാമെന്നും ഇത്തരം അപവാദങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മുട്ടിച്ചിറ ആണ്ടുനേർച്ചയുമായി ബന്ധപ്പെട്ട പ്രഭാഷണത്തിലാണ് സമസ്ത പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്ന വിദ്വേഷ പരാമര്‍ശമാണ് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ തവണ നടത്തിയത്. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *