x
NE WS KE RA LA
Uncategorized

കുംഭമേളക്കടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു

കുംഭമേളക്കടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു
  • PublishedJanuary 25, 2025

ദില്ലി: ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്ക് തീപിടിച്ചു. മഹാകുംഭമേളക്ക് പോകുന്ന പ്രധാന റോഡിലാണ് വാഹനങ്ങൾക്ക് തീപിടിത്തമുണ്ടായിരിക്കുന്നത്. ശനിയാഴ്ച്ച പുലർച്ചെ 6.30ക്കാണ് സംഭവം ഉണ്ടായിരിക്കുന്നത് . നിർത്തിയിട്ടിരുന്ന മാരുതി എർട്ടിഗ കാറിനും മറ്റൊരു വാഹനത്തിനുമാണ് തീപിടിച്ചത്. എന്നാൽ വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നത് കൊണ്ട് ആളപായമുണ്ടായില്ല. സംഭവത്തിൽ ആറംഗ സംഘമടങ്ങുന്ന അഗ്‌നിശമന സേനയെത്തി തീ അണച്ചു.

മഹാകുംഭമേളയോട് അനുബന്ധിച്ച് അവിടേക്കെത്തുന്ന നിരവധി ആളുകളുടെ വാഹനങ്ങൾ ഒരുമിച്ച് നിർത്തിയിട്ടിരിക്കുന്നതിനാൽ കഠിനമായ ചൂടുണ്ടാകുന്നു. ഈ കാരണത്താലാവാം വാഹനങ്ങൾക്ക് തീപിടിച്ചതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥൻ വിശാൽ യാദവ് സംഭവത്തിൽ വിശദീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *