തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു. മേയ് 15ന് പുലർച്ചെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ കാറുകൾക്കും ആദ്യത്തെ പത്ത് മിനിറ്റ് മാത്രമാണ് സൗജന്യ പാർക്കിങ് അനുവദിക്കുകയ എന്നാൽ ഓട്ടോറിക്ഷകൾക്കും ടാക്സി കാറുകൾക്കും സൗജന്യ പാർക്കിങ് സമയം അനുവദിക്കില്ല.
ഇരുചക്ര വാഹനങ്ങൾ – ആദ്യത്തെ 10 മിനിറ്റ് സൗജന്യം, രണ്ട് മണിക്കൂർ വരെ 20 രൂപ, 12 മണിക്കൂർ വരെ 100 രൂപ, 24 മണിക്കൂർ വരെ 150 രൂപ
ഓട്ടോറിക്ഷ – ആദ്യത്തെ പത്ത് മിനിറ്റ് 20 രൂപ, രണ്ട് മണിക്കൂർ വരെ 50 രൂപ, 12 മണിക്കൂർ വരെ 150 രൂപ, 24 മണിക്കൂർ വരെ 200 രൂപ.
സ്വകാര്യ കാറുകൾ – ആദ്യത്തെ 10 മിനിറ്റ് സൗജന്യം, രണ്ട് മണിക്കൂർ വരെ 100 രൂപ, 12 മണിക്കൂർ വരെ 250 രൂപ, 24 മണിക്കൂർ വരെ 300 രൂപ
കൊമേഴ്സ്യൽ കാറുകൾ – ആദ്യത്തെ 10 മിനിറ്റ് 50 രൂപ, രണ്ട് മണിക്കൂർ വരെ 100 രൂപ, 12 മണിക്കൂർ വരെ 250 രൂപ, 24 മണിക്കൂർ വരെ 300 രൂപ
ടെമ്പോ/മിനി ബസ് – ആദ്യത്തെ രണ്ട് മണിക്കൂർ വരെ 200 രൂപ, 12 മണിക്കൂർ വരെ 300 രൂപ, 24 മണിക്കൂർ വരെ 500 രൂപ
കോച്ചുകൾ/ട്രക്കുകൾ – ആദ്യത്തെ രണ്ട് മണിക്കൂർ വരെ 300 രൂപ, 12 മണിക്കൂർ വരെ 400 രൂപ, 24 മണിക്കൂർ വരെ 600 രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം