x
NE WS KE RA LA
Uncategorized

മാരാമൺ കൺവെൻഷനിൽ വി ഡി സതീശനെ ഒഴിവാക്കി

മാരാമൺ കൺവെൻഷനിൽ വി ഡി സതീശനെ ഒഴിവാക്കി
  • PublishedJanuary 21, 2025

പത്തനംതിട്ട: കമ്മിറ്റിയിലെ ഒരു വിഭാഗത്തിൻെറ എതിർപ്പ് മൂലം മാരാമൺ കൺവൻഷൻ യുവജനസഖ്യം യുവവേദി പരിപാടിയിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി.

ഇടതുപക്ഷ അനുഭാവമുള്ള യുവ ജനസഖ്യം കമ്മിറ്റി അംഗങ്ങളാണ് എതിർത്തതെന്നാണ് സൂചന. ഫെബ്രുവരി 15നാണ് യുവവേദിയുടെ പരിപാടി. ഈ പരിപാടിയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി വി ഡി സതീശനെ ഉൾപ്പെടുത്തേണ്ട എന്നാണ് മാർത്തോമാ സഭ തീരുമാനിച്ചിരിക്കുക്കുന്നത്.

നേരത്തെ, മാരാമൺ കൺവെൻഷനിൽ വേദിയിൽ പ്രസംഗിക്കാൻ വി ഡി സതീശന് അവസരം ലഭിച്ചിരുന്നതായി വാർത്ത വന്നിരുന്നു. അത്യപൂർവമായി മാത്രമാണ് രാഷ്ട്രീയ നേതാക്കൾക്ക് കൺവെൻഷൻ വേദിയിൽ പ്രസംഗിക്കാൻ അവസരം ലഭിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് എൻഎസ്എസ് വേദിയിലും സമസ്ത വേദികളിലും ക്ഷണം ലഭിച്ചത് കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചയുടെ ഭാഗമായി മാധ്യമങ്ങൾ അടക്കം വിലയിരുത്തിയിരുന്നു. ഈ സമയത്താണ് മാരാമൺ കൺവെൻഷനിൽ വി ഡി സതീശന് ക്ഷണം ലഭിച്ചുവെന്ന വിവരവും പ്രചരിക്കപ്പെട്ടത്. ഫെബ്രുവരി ഒമ്പത് മുതൽ 16 വരെ പമ്പ മണൽപ്പുറത്ത് തയ്യാറാക്കിയ പ്രത്യേക പന്തലിലായിരിക്കും കൺവെൻഷൻ നടക്കുക,.

Leave a Reply

Your email address will not be published. Required fields are marked *