x
NE WS KE RA LA
Kerala Sports

വയലട അൾട്രാ റൺ ജേഴ്‌സി പ്രകാശനം ചെയ്തു

വയലട അൾട്രാ റൺ ജേഴ്‌സി പ്രകാശനം ചെയ്തു
  • PublishedDecember 14, 2024

കോഴിക്കോട് : വയലട അൾട്രാ റൺ ജേഴ്‌സി പ്രകാശനം ചെയ്തു. ബാലുശ്ശേരി മൂന്നാമത് വയലട അൾട്രാ ട്രെയിൽ റണ്ണിൻ്റെ ജഴ്സി റീലീസ് സ്വാഗതസംഘം ചെയർമാൻ അഡ്വക്കേറ്റ് കെ എം സച്ചിൻ ദേവ് എംഎൽഎ
റോയൽ റണ്ണേ! കലിക്കറ്റ് ഭരണ സമിതി അംഗവും റൺ ഡയറക്ടറുമായ റിജേഷ് സിറിയക് അളിക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ഞായറാഴ്ച രാവിലെ 5 30ന് ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന റണ്ണിൽ 30 കിലോമീറ്റർ 60 കിലോമീറ്റർ കാറ്റഗറികളിൽ ആയി 284 പേർ റണ്ണിൽ പങ്കെടുക്കും. ബാലുശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വാഴോറ മല, കുന്നിക്കൂട്ടം, നമ്പിക്കുളം, തോരാട് താക്കോലായ്, കോട്ടക്കുന്ന്, മണിച്ചേരി,ചുരത്തോട് എന്നീ ഏഴ് മലകൾ കയറിയിറങ്ങി വയലട ക്ലൗഡ് ബേ പാർക്കിൽ പ്രത്യേകമായി ഒരുക്കിയ വേദിയിൽ റൺ സമാപിക്കും.

ചടങ്ങിൽ റണ്ണിന്റെ നടത്തിപ്പുകാരായ റോയൽ റണ്ണേഴ്സ് ഭാരവാഹി വിവേക് മഠത്തിൽ സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ബാലുശ്ശേരി എംഎൽഎ അഡ്വക്കേറ്റ് കെ എം സച്ചിൻദേവ് എംഎൽഎ ചെയർമാനും, കെ കെ അരവിന്ദാക്ഷൻ ജനറൽ കൺവീനറും ആയുള്ള സ്വാഗതസംഘവും റോയൽ റൺവേഴ്സിന്റെ നൂറിലധികം വളണ്ടിയർമാരുമാരും മണ്ഡലത്തിലെ പോലീസ്, ആരോഗ്യം, വനം, വിദ്യാഭ്യാസം, തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വയലട ടൂറിസം പ്രമോട്ടിംഗ് കൗൺസിൽ അംഗങ്ങളും റണ്ണിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിൽ പങ്കാളികളായി.

റഷ്യ, ഗ്രീസ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും ലോകത്തിലെ തന്നെ അധികഠിനമായ മോണ്ട് ബ്ലാങ്ക് (Mont Blanc) ഇവിന്റുകളിൽ പങ്കെടുത്ത ആനന്ദ്, ആശ്വനി, എന്നിവരും ഇതര വിഭാഗത്തിൽ 100 മൈൽ ഇനത്തിൽ ദേശിയ റെക്കോർഡ് ഉടമയും മലപ്പുറം സ്വദേശിയുമായ സുബൈർ തുടങ്ങിയ കായിതാരങ്ങളും മൂന്നാമത് വയലട അൾട്രാ റണ്ണിൽ പുതിയ റെക്കോർഡുകൾ സ്ഥാപിക്കും എന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എം വിവേക് ,റിജേഷ് സിറിയക്ക് ,ടി പി ബാബുരാജ് ,ഡോ.കെ കെ ഹംസ ,എ വി സുനിൽ ദത് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *