x
NE WS KE RA LA
Uncategorized

തീർത്ഥാടകർ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേർക്ക് ദാരുണാന്ത്യം

തീർത്ഥാടകർ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേർക്ക് ദാരുണാന്ത്യം
  • PublishedFebruary 14, 2025

ചെന്നൈ: തമിഴ്നാട് തേനിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ച് അപകടം. ഏഴ് വയസുകാരൻ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ഹൊസൂർ സ്വദേശികളായ ഗണേശ്, നാഗരാജ്, കൃഷ്ണഗിരി സ്വദേശി സൂര്യ എന്നിവരാണ് മരിച്ചത്. കൂടാതെ 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

ഇന്നലെ രാത്രിയിൽ തേനി ബൈപ്പാസിലായിരുന്നു അപകടം. ബസും വാനും നേർക്ക് നേർ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. പരിക്കേറ്റവർ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *