കായിക പ്രതിഭകളെ തിരഞ്ഞെടുക്കാനൊരുങ്ങി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്

കോഴിക്കോട് : ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലേക്കുള്ള ഈ വര്‍ഷത്തെ സെലക്ഷന്‍ ട്രയല്‍സ് ഉഷ സ്‌കൂള്‍ ക്യാമ്പസ്സില്‍ വെച്ച് മാര്‍ച്ച് 1ന് നടക്കും.
2012, 2013, 2014 എന്നീ വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് ഈ ട്രയല്‍സില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പഞ്ചായത്ത്/മുന്‍സിപാലിറ്റി/കോര്‍പ്പ റേഷനില്‍ നിന്ന് ലഭിക്കുന്ന വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ്‌ഫോട്ടോ, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ സഹിതം രാവിലെ 8 മണിക്ക് ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം.പി.ടി.ഉഷ (എം.പി) അടങ്ങിയ സെലക്ഷന്‍ പാനല്‍ ആണ് അത്‌ലറ്റുകളെ തിരഞ്ഞെടുക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക് :9539007640 .