x
NE WS KE RA LA
Kerala

യുണൈറ്റ് കിംഗ്ഡം ഓഫ് കേരളസെക്കന്റ് ലുക്ക് പോസ്റ്റര്‍പുറത്തുവിട്ടു

യുണൈറ്റ് കിംഗ്ഡം ഓഫ് കേരളസെക്കന്റ് ലുക്ക് പോസ്റ്റര്‍പുറത്തുവിട്ടു
  • PublishedMarch 17, 2025

യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നുഅരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസ്, പൂയപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ആന്‍ സജീവ്, സജീവ്, അലക്സാണ്ടര്‍ മാത്യു എന്നിവരാണ് നിര്‍മ്മിക്കുന്നത്.യുവനടന്‍ രഞ്ജിത്ത് സജീവും, ചെറുപ്പക്കാരായ ഏതാനും പേരുംകൗതുകത്തോടെ ലാപ്ടോപ്പ് വീക്ഷിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.സമകാലീന സംഭവങ്ങളിലൂടെ ഒരപ്പന്റേയും മകന്റേയും ആത്മബന്ധത്തിന്റെ കഥ തികച്ചും രസാവഹമായി പറയുകയാണ് ഈ ചിത്രത്തിലൂടെ.പുതിയ തലമുറക്കാരുടെ ചിന്തകള്‍ക്കും, മാനറിസങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയായിരിക്കുമിത്.ജോണി ആന്റെണിയും, രഞ്ജിത്ത് സജീവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്ര ങ്ങളായ അപ്പനേയും മകനേയും അവതരിപ്പിക്കുന്നത്.
മനോജ്.കെ. ജയന്‍,ഇന്ദ്രന്‍സ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.. ശബരീഷ് വര്‍മ്മയുടേതാണു ഗാനങ്ങള്‍ സംഗീതം രാജേഷ് മുരുകേശന്‍ .ഛായാഗ്രഹണം സിനോജ്.പി. അയ്യപ്പന്‍.എഡിറ്റിംഗ് അരുണ്‍ വൈഗ കലാസംവിധാനം സുനില്‍ കുമരന്‍ ‘മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍,കോസ്റ്റ്യും ഡിസൈന്‍ മെല്‍വി ജെ.നിശ്ചല ഛായാഗ്രഹണം. ബിജിത്ത് ധര്‍മ്മടംചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍ ‘ലൈന്‍ പ്രൊഡ്യുസര്‍ ഹാരിസ് ദേശം.പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് വിനോഷ് കൈമള്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനില്‍ ദിവാകര്‍പാലാ ഭരണങ്ങാനം. കട്ടപ്പന.ഈരാറ്റുപേട്ട, ചെന്നൈ,മൂന്നാര്‍, കൊച്ചി,ഗുണ്ടല്‍പ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഏപ്രില്‍ പതിനേഴിന് ഈ ചിത്രം പ്രദര്‍ശനത്തിതെത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *