കൊച്ചി: ‘ഇൻവെസ്റ്റ് കേരള’ ആഗോള നിക്ഷേപ സംഗമത്തിൽ കേരളത്തെ പ്രകീർത്തിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമെന്നാണ് പിയുഷ് ഗോയൽ പറഞ്ഞത്. കൂടാതെ ആഗോളനിക്ഷേപങ്ങളുടെ പൂര്‍ണമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പിണറായി സർക്കാർ മുന്നോട്ട് വെച്ച തിരുവനന്തപുരം – കാസർകോട് അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്നും ഈ പദ്ധതി കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. പദ്ധതിയുമായി ജനങ്ങൾ ഉയർത്തിയിരിക്കുന്ന പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ പരിഹരിക്കണമെന്നും അദ്ദേഹം പരാമർശിച്ചു.
Recent Comments
No comments to show.