x
NE WS KE RA LA
Kerala

ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
  • PublishedMay 30, 2025

പയ്യന്നൂർ ∙ എട്ടിക്കുളത്ത് ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ സമീപ വാസികൾ ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് കാടുമൂടിയ കിണറ്റിൽ നിന്നും മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിയുന്നതിനുള്ള ശ്രമം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *