ഉണർവ്വ് സാംസ്‌കാരിക വേദി വാർഷികാഘോഷം
ഏകരൂൽ : ഇയ്യാട് ഉണർവ്വ് സാംസ്‌കാരിക വേദിയുടെ മൂന്നാം വാർഷികാഘോഷം ‘നാട്ടുണർവ്വ്’അജിത്കുമാർ ഏറാടിയിൽ (ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ഉ ത്ഘാടനം ചെയ്തു. കാവിൽ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മാപ്പിള പ്പാട്ട് ഗവേ ഷകൻ ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി. എ കെ ഷബ്‌ന, ടി. നീഗീഷ് (വാർഡ് മെമ്പർമാർ ) ഹരീന്ദ്രനാഥ് ഇയ്യാട്, രവി ഇയ്യാട്, ഹഖ് ഇയ്യാട്, ശ്രീജ സംഘ കേളി എന്നിവർ സംസാരിച്ചു. വി പി മനോജ് സ്വാഗതവും,പി. പ്രഭിഷ നന്ദിയും പറഞ്ഞു. തിരുവനന്തപുരം സംഘകേളിയുടെ ലക്ഷ്മണരേഖ എന്ന നാടകം നിറഞ്ഞ സദസ്സിൽ അരങ്ങേറി.