എറണാകുളം : കോട്ടുവള്ളി പറവൂർ റോഡിൽ കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. അപകടത്തിൽ വരാപ്പുഴ കൊല്ലംപറമ്പിൽ വീട്ടിൽ കെ എസ് രഞ്ജിത്, കോട്ടയം പുലയന്നൂർ മുത്തോലി ജോയൽ ജോയ് എന്നിവരാണ് മരിച്ചത്.
തിങ്കൾ രാത്രി ഒമ്പതിനാണ് അപകടം ഉണ്ടായത് . ബൈക്കിൽനിന്ന് തെറിച്ചുവീണ യുവാക്കളെ ചേരാനല്ലൂർ ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോൾ പ്രദേശത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. വലിയ ശബ്ദംകേട്ട് തൊട്ടടുത്തുള്ള വീട്ടുകാർ എത്തുമ്പോൾ രണ്ടുപേർ റോഡിൽ പരിക്കേറ്റ് കിടക്കുന്നതാണ് കണ്ടത്. സംഭവത്തിൽ പറവൂർ പൊലിസെത്തി തുടർനടപടികൾ സ്വീകരിച്ചു.