x
NE WS KE RA LA
National

ഐഎസുമായി ബന്ധമുണ്ടെന്ന് സംശയം; ഹൈദരാബാദിൽ രണ്ട് യുവാക്കൾ പിടിയിൽ

ഐഎസുമായി ബന്ധമുണ്ടെന്ന് സംശയം; ഹൈദരാബാദിൽ രണ്ട് യുവാക്കൾ പിടിയിൽ
  • PublishedMay 19, 2025

ഹൈദരാബാദ്: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കൾ ഹൈദരാബാദിൽ പിടിയിൽ. സിറാജുർ റഹ്‌മാൻ (29), സയിദ് സമീർ (28) എന്നിവരാണ് പിടിയിലായിരിക്കുന്നത്. ആന്ധ്രാ പ്രദേശ്, തെലങ്കാന പൊലീസുകളുടെ കൗണ്ടർ ഇന്റലിജൻസ് സെൽ നടത്തിയ പരിശോധനയിൽ ആന്ധ്രയിലെ വിഴിനഗരത്തിൽ നിന്ന് സിറാജുർ റഹ്‌മാനും. പിന്നാലെ ഹൈദരാബാദിൽ നിന്ന് സമീറും അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ ഹൈദരാബാ​ദിൽ സ്ഫോടനം നടത്താൻ പ​ദ്ധതിയിട്ടതായി ഇരുവരും സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

കൂടാതെ ഇവരിൽ നിന്ന് സ്‌ഫോടക വസ്‌തുക്കളായ അമോണിയ, സൾഫർ, അലുമിനിയം പൊടി എന്നിവയും പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്. അറസ്റ്റിലായ രണ്ടുപേരും നിലവിൽ കസ്റ്റഡിയിലാണെന്നും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും. രണ്ട് പ്രതികൾക്കും സൗദി അറേബ്യയിലെ ഐസിസ് ഘടകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *