കോട്ടയം: പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരനെ ആക്രമിക്കുകയും ചെയ്ത സംഭവം. രണ്ട് യുവാക്കൾ പിടിയിൽ. കന്യാകുമാരി വളവൻകോട് സ്വദേശി സ്റ്റെഫിൻ ജോസ്, നെയ്യാറ്റിൻകര സ്വദേശി ജോഷ്വാ വർഗീസ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.
ഒപ്പം യാത്രക്കാരനെ ആക്രമിച്ചതോടെ ഇവരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾ മദ്യപിച്ച് സ്ത്രീകളടക്കമുള്ള യാത്രക്കാരോട് മോശമായി സംസാരിച്ചത് യാത്രക്കാരൻ ചോദ്യം ചെയ്തു. ഈ യാത്രക്കാരനെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. കൂടാതെ മർദ്ദനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെയും പ്രതികൾ ആക്രമിച്ചു.