x
NE WS KE RA LA
Crime Kerala

കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; 2 തമിഴ് സ്ത്രീകൾ പിടിയിൽ

കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; 2 തമിഴ് സ്ത്രീകൾ പിടിയിൽ
  • PublishedApril 18, 2025

താനൂർ: താനൂർ സാമൂഹികരോഗ്യ കേന്ദ്രത്തിൽ നിന്ന് മാർച്ച് 20-ന് എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീകൾ പിടിയിൽ. താനൂർ പൊലീസാണ് ഇവരെ പിടികൂടിയിരിക്കുന്നത്.

തമിഴ്നാട് സ്വദേശിനികളായ മഞ്ചസ് (25), ദീപിക (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. ഇതിൻറെ അടിസ്ഥാനത്തിൽ ഒട്ടേറെ തമിഴ് സ്ത്രികളെ പൊലീസ് നിരീക്ഷിച്ചിരുന്നു.

താനൂർ ഡിവൈഎസ്പി പി.പ്രമോദിൻറെ നേതൃത്വത്തിൽ സിഐ. ടോണി ജെ. മറ്റം, സബ് ഇൻസ്പെക്ടർ എൻ.ആർ. സുജിത്ത്, സലേഷ്, സക്കീർ, ലിബിൻ, നിഷ, രേഷ്മ, പ്രബീഷ്, അനിൽ എന്നിവരുടെ അനേക്ഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ സമാനരീതിയിലുള്ള സ്വർണ്ണമോഷണ കേസുകളിൽ പ്രതികളാണ്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *