തിരുവനന്തപുരം: നെയ്യാന്റിൻകരയില്‍ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് സംശയം. പ്രാഥമിക പരിശോധനാഫലത്തില്‍ തലച്ചോറിലെ അണുബാധ മൂലമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ജൂലായ് 23 നാണ് നെല്ലിമൂട് സ്വദേശി അഖില്‍ മരിച്ചത്. രണ്ട് ദിവസം മുൻപ് സമാനലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അനീഷെന്ന യുവാവിന്റെ നിലഗുരുതരമാണ്. അനീഷിന്റെ സാമ്ബിള്‍ തിങ്കളാഴ്ച പരിശോധനയ്ക്ക് അയക്കുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. കഠിനമായ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലായ് 21 ന് അഖിലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കഠിനമായ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജൂലായ് 21 ന് അഖിലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ അഖിലിനെ ഐ സി യു വില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമാനരോഗ ലക്ഷണങ്ങളുമായി അഞ്ച് പേർ കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.
നെല്ലിമൂട് കാവിൻകുളത്തില്‍ കുളിച്ചവരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. മരിച്ചയാള്‍ ഉള്‍പ്പെടെ കുളിച്ച കുളം താത്ക്കാലിക സംവിധാനത്തിലൂടെ ആരോഗ്യവകുപ്പ് അടച്ചു. കുളത്തിലെ സാമ്ബിള്‍ എടുത്ത് പരിശോധനയ്ക്കയച്ചു. ദിനംപ്രതി ഈ കുളത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാല്‍പ്പതിലധികം പേർ കുളിക്കാനെത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ‘ബ്രെയിൻ ഈറ്റംഗ് അമീബ’ എന്നറിയപ്പെടുന്ന നെയ്‌ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന കേന്ദ്ര നാഡീവ്യൂഹത്തില്‍ അപൂർവവും എന്നാല്‍ ഗുരുതരമായതുമായ അണുബാധയാണ് അമീബിക് മെനിംഗോ എൻസെഫലൈറ്റിസ്. ഈ അമീബ മണ്ണിലും വിവിധ ജലാശയങ്ങളായ കുളങ്ങള്‍, നദികള്‍, അരുവികള്‍, ക്ലോറിനേറ്റ് ചെയ്യാത്ത നീന്തല്‍ക്കുളങ്ങള്‍, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയില്‍ കാണപ്പെടുന്നു. മൂക്കിലൂടെ മലിനമായ വെള്ളം ശരീരത്തില്‍ പ്രവേശിക്കുമ്ബോഴാണ് അണുബാധ ഉണ്ടാകുന്നത്, ഇത് തലച്ചോറിനെ സാരമായി ബാധിക്കുന്ന എൻസെഫലൈറ്റിസിലേക്ക് നയിക്കുന്നു. ഈ രോഗം വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.