x
NE WS KE RA LA
Crime Kerala

മദ്യപിച്ച് ജോലി ചെയ്തു; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

മദ്യപിച്ച് ജോലി ചെയ്തു; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
  • PublishedApril 9, 2025

കൊല്ലം : പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്ത പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസ് കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ. സുമേഷ് ലാൽ, ഡ്രൈവർ സി. മഹേഷ് എന്നിവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. വകുപ്പതല അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി സാമു മാത്യുവാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. നേരത്തെ മദ്യലഹരിയിലുള്ള പൊലീസുകാരെ നാട്ടുകാർ തടയുന്നതും, പൊലീസുകാർ ഇവരെ ജീപ്പുകൊണ്ട് തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്‍റെയും വീഡിയോ പുറത്ത് വന്നിരുന്നു.

ഏപ്രിൽ നാലാം തീയതി രാത്രിയാണ് സംഭവം. രാത്രി പട്രോളിങ്ങിനിടെ വാഹനത്തിലിരുന്ന് മദ്യപിച്ച ഇവരെ നാട്ടുകാർ കൈയ്യോടെ പൊക്കുകയും. നാട്ടുകാർ വാഹനം തടഞ്ഞു വെക്കുകയും ചെയ്തു. എന്നാൽ പൊലീസ് ജീപ്പിന് മുന്നിൽ നിന്ന യുവാക്കളെ വാഹനം കൊണ്ട് തള്ളി മാറ്റിയ ശേഷം പൊലീസുകാർ വേഗത്തിൽ വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു.

വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ പൊലീസ് വകുപ്പതല അന്വേഷണം പ്രഖ്യാപിക്കുകയും പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. റിപ്പോർട്ട് ഡിവൈഎസ്പി ഡിഐജിക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *