x
NE WS KE RA LA
Kerala

ഞാറക്കൽ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി

ഞാറക്കൽ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി
  • PublishedJune 2, 2025

കൊച്ചി: എറണാകുളം ഞാറക്കൽ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി. യമൻ പൗരന്മാരായ ജുബ്രാൻ, അബ്ദുൽസലാം എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂരിൽ നിന്ന് വന്ന ഏട്ടംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും. കോയമ്പത്തൂര്‍ രത്നം കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

സംഭവത്തിൽ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഇവര്‍ക്കായി തെരച്ചിൽ ആരംഭിച്ചു. ഏഴംഗ സംഘത്തിനൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. ഇതിനിടെയാണ് സഹോദരങ്ങളായ ജുബ്രാനും അബ്ദുൽ സലാമും തിരയിലകപ്പെട്ടത്. കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി .

Leave a Reply

Your email address will not be published. Required fields are marked *