x
NE WS KE RA LA
Accident Kerala

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വാഹനാപകടം; രണ്ട് മരണം

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വാഹനാപകടം; രണ്ട് മരണം
  • PublishedApril 18, 2025

മലപ്പുറം: സംസ്ഥാനത്ത് രണ്ടിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് മരണം. മലപ്പുറത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാളക്കുളം സ്വദേശി മുബഷിറയാണ് (35) മരിച്ചത്. ബുധനാഴ്ച്ച രാത്രി ഭർത്താവ് മൻസൂറിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ
മലപ്പുറം എടരിക്കോട് സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോ‍ർ‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

പത്തനംതിട്ട റാന്നി ചെല്ലക്കാട്ട് കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം ഉണ്ടായത്. കാർ വെട്ടിപ്പൊളിച്ച് എടുത്താണ് ഫിലിപ്പിനെ പുറത്തെടുത്തത്. ഫിലിപ്പ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോ‍ർ‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

Leave a Reply

Your email address will not be published. Required fields are marked *