x
NE WS KE RA LA
Accident Kerala

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് ദാരുണാന്ത്യം
  • PublishedMarch 6, 2025

പാലക്കാട്: കണ്ണന്നൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. കണ്ണന്നൂർ സ്വദേശി പ്രമോദ്, കൊടുവായൂർ സ്വദേശി ഹബീബ് എന്നിവരാണ് മരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ദേശീയപാതയിൽ കണ്ണനൂ൪ ജങ്ഷനു സമീപം സ൪വീസ് റോഡിൽ ഇരുവാഹനവും നേ൪ക്കുനേ൪ കൂട്ടിയിടിക്കുകയായിരുന്നു . കൂടെ സഞ്ചരിച്ച മറ്റു രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *