x
NE WS KE RA LA
Uncategorized

ബെംഗ്ളുരുവിൽ വാഹനപകടം :രണ്ട് മലയാളികൾക്ക് ദാരുണ അന്ത്യം

ബെംഗ്ളുരുവിൽ വാഹനപകടം :രണ്ട് മലയാളികൾക്ക് ദാരുണ അന്ത്യം
  • PublishedFebruary 18, 2025

ബെംഗളൂരു: ബെംഗളൂരു ബന്നാർഘട്ടയിl വാഹനാപകടം. രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു അപകടം. മരിച്ച അർഷ് പി ബഷീർ നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ പിഎം ബഷീറിൻ്റെ മകനാണ്. അർഷ് പി ബഷീർ എംബിഎ വിദ്യാർത്ഥിയും മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവിൽ ജോലി ചെയ്യുകയുമാണ്.

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിലേക്ക് മാറ്റി. വിദ്യാർത്ഥികളുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Leave a Reply

Your email address will not be published. Required fields are marked *