കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. ജീപ്പ് ഡ്രൈവർ തൊടുപുഴ സ്വദേശി സനോഷാണ് മരിച്ചത്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയെന്നാണ് സംശയം. കൂടാതെ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജീപ്പിന് പിന്നിലിരുന്ന മൂന്നുപേർക്കാണ് പരിക്കേറ്റത്. ബംഗളൂരുവിൽ നിന്ന് ലോഡുമായി വന്ന ലോറിയിലാണ് ജീപ്പ് ഇടിച്ചു കയറിയത്. ഇന്റീരിയൽ വർക്ക് ചെയ്യുന്ന തൊഴിലാളികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്. മുൻവശം പൂർണ്ണമായും തകർന്ന ജീപ്പ് അഗ്നിരക്ഷാസേന എത്തി നീക്കം ചെയ്തു. അപകടത്തെത്തുടർന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പൊലീസ് എത്തി നീക്കി.
Recent Posts
- കോഴിക്കോട് അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്തതിന് ശേഷവും പേവിഷബാധ
- മുഖ്യമന്ത്രിയുടെ ഓഫീസിലും, രാജ്ഭവനിലും ബോംബ് ഭീഷണി; പരിശോധന ആരംഭിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ
- പച്ചക്കറി വാങ്ങാൻ എത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- ഇന്ത്യ വിരുദ്ധ പ്രചാരണം; പാക്കിസ്ഥാൻ യൂടുബ് ചാനൽ ഇന്ത്യ നിരോധിച്ചു
- ബിസിനിടയിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു
Recent Comments
No comments to show.