നവജാതശിശു വിദഗ്‌ധരുടെ ദ്വിദിന കോൺഫറൻസ് 25 ന് തുടക്കം

കോഴിക്കോട് : നവജാതശിശു വിദഗ്‌ധരുടെ 31 മാത് സംസ്ഥാന സമ്മേളനം ഏപ്രിൽ 25,26.27 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്റ്റർ മിംസ്, ബേബി മെമ്മോറിയൽ ആശുപത്രി, ഇഖ്റാ ഇന്റർനാഷണൽ ആശുപത്രി എന്നിവിടങ്ങളിൽ 25ആം തീയതിയിൽ വ്യത്യസ്‌ത ശിൽപശാലകളും ഏപ്രിൽ 26,27 തീയതികളിൽ കോഴിക്കോട് ട്രേഡ് സെന്റർ ഇൽ വെച്ച് നടക്കുന്ന ദ്വിദിന കോൺഫറൻസിൽ ദേശീയ തലത്തിൽ പ്രഗത്ഭരായ ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സുമായി ചേർന്ന് നടത്തുന്ന ഈ സമ്മേളനത്തിൽ 500 ഓളം ശിശുരോഗവിദഗ്‌ധർ പങ്കെടുക്കും. എൻഎൻഎഫ്സംസ്ഥാന പ്രസ്‌ഡിന്റ് ഡോ. ജയരാമൻ ടി പി അധ്യക്ഷത വഹിക്കുന്ന സമ്മേളനം നാഷണൽ നിയോനറ്റോളജി ഫോറം അഖിലേന്ത്യാ പ്രസിഡന്റ് ഡോ. മനോജ് വി സി ഉദ്ഘാടനം ചെയ്യും. പ്രസ്‌ത സമ്മേളനത്തിൽ എൻഎൻഎഫ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ഡോ.ജോസ് ഓ ചുമതല ഏറ്റെടുക്കും.