x
NE WS KE RA LA
Uncategorized

ട്രംപ് തിരുവ : കുതിച്ചു ചാടി അമേരിക്കൻ ഓഹരി വിപണി

ട്രംപ് തിരുവ : കുതിച്ചു ചാടി അമേരിക്കൻ ഓഹരി വിപണി
  • PublishedApril 10, 2025

വാഷിങ്ടൺ: അധിക തീരുവ പ്രഖ്യാപനം ട്രംപ് മരവിപ്പിച്ചതോടെ അമേരിക്കൻ ഓഹരി വിപണി കുതിച്ചുയർന്നു. ഡൗ ജോൺസ് സൂചിക 8% ഉയർന്നു. 3000 പോയിന്റിന്റെ നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാസ്ഡാക് 12%, എസ് ആൻഡ് പി 500 9 % വും മുന്നേറി. കഴിഞ്ഞ ഒരാഴ്ച്ചയിൽ ലിസ്റ്റഡ് കമ്പനികളുടെ ആകെ വിപണി മൂല്യത്തിൽ ആറ് ലക്ഷം കോടി ഡോളർ മാ‌ഞ്ഞുപോയിടത്ത് നിന്നാണ് ഓഹരി സൂചിക തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

ട്രംപിൻ്റെ പുതിയ തീരുമാനത്തിൻ്റെ പ്രതിഫലനം ഇന്ത്യയിലടക്കമുള്ള ഓഹരി സൂചികകളിലും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ വെക്കുന്നത്. ചൈന ഒഴികെയുള്ള അറുപതോളം രാജ്യങ്ങൾക്കാണ് ഡോണൾഡ് ട്രംപ് ഇളവ് നൽകിയിരിക്കുന്നത്. അധിക തീരുവ 90 ദിവസത്തേയ്ക്ക് മരവിപ്പിക്കുന്നെന്ന പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. അതേസമയം യുഎസ് പ്രസിഡൻ്റിൻ്റെ നടപടിക്ക് അതേ ഭാഷയിൽ തിരിച്ചടിച്ച ചൈനയ്ക്കുള്ള നികുതി 125% ആയി തുടരും. സംഭവത്തിൽ ലോക വ്യാപാര സംഘടനയ്ക്ക് ചൈന പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *