x
NE WS KE RA LA
National

വാഹനം റോഡിൽ നിന്ന് മാറ്റുന്നതിനിടെ ട്രക്ക് ഇടിച്ചുകയറി; 6 പേർക്ക് ദാരുണാന്ത്യം

വാഹനം റോഡിൽ നിന്ന് മാറ്റുന്നതിനിടെ ട്രക്ക് ഇടിച്ചുകയറി; 6 പേർക്ക് ദാരുണാന്ത്യം
  • PublishedMay 28, 2025

മുംബൈ: അപകടത്തിൽപെട്ട വാഹനം റോഡിൽ നിന്ന് മാറ്റുന്നതിനിടെ ട്രക്ക് ഇടിച്ചുകയറി 6 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 11ന് ബീഡ് ഗാഥി ഗ്രാമത്തിനു സമീപം ദേശീയപാതയിൽ പാലത്തിലെ ഡിവൈഡറിൽ ഇടിച്ച് എസ്‌യുവി അപകടത്തിൽപെട്ടെങ്കിലും ഗുരുതര പരുക്കുകളില്ലാതെ എല്ലാവരും രക്ഷപ്പെട്ടിരുന്നു. തുടർന്ന്, വാഹനത്തിൽ നിന്നിറങ്ങി എസ്‌യുവി റോഡരികിലേക്കു തള്ളി നീക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറിയത്. 6 പേരും സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.

ബീഡിലെ ഗെറായ് സ്വദേശികളായ ബാലു അത്കാരെ, ഭഗവത് പരൽക്കാർ, സച്ചിൻ നന്നാവ്‌രെ, മനോജ് കരാജെ, കൃഷ്ണ ജാദവ്, ദീപക് സൂരയ്യ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അപകടത്തിനു പിന്നാലെ കടന്നുകളഞ്ഞ ട്രക്ക് ‍‍ഡ്രൈവറെ കണ്ടെത്താനായി അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *