മലപ്പുറം: തൃണമൂൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. യുഡിഎഫ് മുന്നണിയിൽ ചേരാനുള്ള നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടതോടെ തുടർനടപടികൾ ആലോചിക്കാനാണ് പിവി അൻവർ
ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്. വൈകിട്ട് മഞ്ചേരിയിൽ ചേരുന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യവും പാർട്ടി എടുക്കേണ്ട നിലപാടും ചർച്ചയാകും. രണ്ടു ദിവസത്തിനകം യുഡിഎഫിൽ ചേർത്തില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് നേരത്തെ തൃണമൂൽ മണ്ഡലം കമ്മിറ്റി യോഗം വ്യക്തമാക്കിയത്. കൂടാതെ പിവി അൻവർ മത്സരിക്കണോ അതോ മറ്റ് ആരെയെങ്കിലും നിർത്തണോ എന്ന കാര്യവും ഇന്ന് പരിശോധിക്കും.